IPL 2021: യു.കെയിൽ നിന്ന് ഐ.പി.എല്ലിന് വരുന്ന താരങ്ങൾക്ക് 6 ദിവസത്തെ ക്വാറന്റീൻ

Staff Reporter

Preview in new tab

ഇംഗ്ലണ്ടിൽ നിന്ന് ഐ.പി.എല്ലിനായി യു.എ.ഇയിൽ എത്തുന്നവർക്ക് 6 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി ബി.സി.സി.ഐ. ഐ.പി.എൽ ബയോ ബബിളിൽ പ്രവേശിക്കാൻ താരങ്ങൾ 6 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന നിർദേശമാണ് ബി.സി.സി.ഐ ടീമുകൾക്ക് നൽകിയിരിക്കുന്നത്.

നേരത്തെ യു.കെ ബബിളിൽ നിന്ന് ഐ.പി.എൽ ബബിളിളിലേക്ക് വരുമ്പോൾ ക്വാറന്റീൻ വേണ്ടിയിരുന്നില്ല. എന്നാൽ ഇന്ത്യൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെയാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കേണ്ടിയിരുന്ന അഞ്ചാമത്തെ ടെസ്റ്റ് മത്സരം മാറ്റിവെക്കുകയും ചെയ്തിരുന്നു.