ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം നൽകണമെന്ന നിർദേശം ഒരു ഐ.പി.എൽ ടീമിനും നൽകിയിട്ടില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി. ഏതെങ്കിലും ഒരു താരത്തിന് വിശ്രമം അനുവദിച്ചാൽ അത് ഫ്രാഞ്ചൈസിയുടെ മാത്രം തീരുമാനം ആണെന്നും ഫ്രാഞ്ചൈസിക്ക് സ്വന്തം താരങ്ങളെ എങ്ങനെ നോക്കണമെന്ന് അറിയാമെന്നും ബി.സി.സി. പ്രതിനിധി പറഞ്ഞു.
അതെ സമയം ബി.സി.സി.ഐയിൽ നിന്ന് ഇത്തരമൊരു നിർദേശം ലഭിച്ചിട്ടില്ലെന്നും വർക്ക് ലോഡ് കുറക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതെന്നും ഒരു ഫ്രാഞ്ചൈസി പ്രതിനിധി പറഞ്ഞു. നേരത്തെ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ കളിച്ചിരുന്നില്ല. കൂടാതെ മുംബൈ ഇന്ത്യൻസിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും കളിച്ചിരുന്നില്ല.