IPL : പുതിയ ടീമിനായുള്ള ലേലം അടുത്ത മാസം നടക്കും

Staff Reporter

2022 ഐ.പി.എല്ലിന് രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്താനുള്ള ലേലം ഒക്ടോബർ 17ന് നടക്കുമെന്ന് സൂചനകൾ. ഐ.പി.എൽ ഫൈനൽ കഴിഞ്ഞതിന് ശേഷമാവും ലേലം നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തവണ ഓൺലൈൻ വഴിയുള്ള ലേലം ആയിരിക്കില്ല എന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ടി20 ലോകകപ്പ് നടക്കുന്ന നഗരത്തിൽ വെച്ചാവും ലേലം നടക്കാനുള്ള സാധ്യത.

2014 മുതൽ ഐ.പി.എൽ 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആണ്. ടീമിന്റെ എണ്ണം10 ആവുന്നതോടെ ഒരു ടീം കളിക്കുന്ന മത്സരങ്ങളുടെ എണ്ണം 14ൽ നിന്ന് 18 ആവും. ഈ വർഷത്തെ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 19ന് ആരംഭിക്കും.