ഐപിഎല്‍ 2020ന്റെ ഭാവി തീരുമാനിക്കുക ഏപ്രില്‍ 14ന് ശേഷം ബിസിസിഐയും ഫ്രാഞ്ചൈസികളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കുമെന്ന് സൂചന. രാജ്യത്തെ 21 ദിവസത്തെ ലോക്ഡൗണ്‍ അവസാനിക്കുന്നത് ഏപ്രില്‍ 14നാണ്. അന്ന് അഡ്വൈസറി മീറ്റിംഗ് കൂടി ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനെക്കുറിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
പുതുതായി എന്ത് തീരുമാനമാണ് സര്‍ക്കാര്‍ ഈ കൊറോണ വ്യാപനത്തെ തടയുവാന്‍ എടുക്കുവാന്‍ പോകുന്നതിനെ ആശ്രയിച്ചായിരിക്കും ബിസിസിഐയുടെ ഭാവി തീരുമാനങ്ങള്‍. ടൂര്‍ണ്ണമെന്റ് ഒക്ടോബറിലോ നവംബറിലോ നടത്തുവാനുള്ള സാധ്യതയും ബിസിസിഐ തള്ളിക്കളയുന്നില്ല.
മുഴുവന്‍ വിദേശ താരങ്ങള്‍ ഉള്‍പ്പെടുന്ന ഐപിഎല്‍ ആണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും ആറ് മാസത്തേക്ക് ലോക്ക്ഡൗണ്‍ ഉണ്ടെങ്കിലും ഒക്ടോബറിലോ-നവംബറിലോ നടത്തുകയാണെങ്കില്‍ വിദേശ താരങ്ങള്‍ക്ക് വന്ന് കളിക്കാനാകുമെന്നും ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.