ഫൈനല്‍ ചെന്നൈയില്‍ അല്ല, ഇത്തവണ ഹൈദ്രാബാദില്‍

2019 ഐപിഎല്‍ സീസണ്‍ ഫൈനല്‍ മേയ് 12നു ഹൈദ്രാബാദിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പതിവ് രീതിയില്‍ നിന്ന് വിഭിന്നമായാണ് ഈ സീസണില്‍ ഫൈനല്‍ ക്രമീകരിച്ചിരിക്കുന്നത്. പൊതുവില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കാണ് പുതിയ സീസണിലെ ഉദ്ഘാടന മത്സരവും ഫൈനല്‍ മത്സരവും ആതിഥേയത്വം വഹിക്കുവാനുള്ള അവകാശം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്കായിരുന്നു ഉദ്ഘാടന മത്സരത്തിനുള്ള അനുമതിയെങ്കിലും ഫൈനല്‍ അവിടെ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു.

എംഎ ചിദംബരം സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകളില്‍ കാണികള്‍ക്ക് പ്രവേശനത്തിനുള്ള അനുമതി ലഭിയ്ക്കാതെ വന്നതോടെയാണ് ഈ തീരൂമാനത്തിലേക്ക് ബിസിസിഐ എത്തിചേര്‍ന്നത്. അതേ സമയം ഒന്നാം ക്വാളിഫയര്‍ ചെന്നൈയില്‍ വെച്ചാകും നടത്തുക. ആദ്യ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും വിശാഖപട്ടണത്താണ് അരങ്ങേറുക.