ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ലക്നൗ, ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗുജറാത്ത്

Sports Correspondent

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പിച്ച വിജയം. ബാറ്റിംഗിൽ 144 റൺസ് മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഗുജറാത്ത് എതിരാളികളായ ലക്നൗവിനെ 82 റൺസിന് എറിഞ്ഞിട്ട് 62 റൺസ് വിജയം നേടുകയായിരുന്നു.

Yashdayalgujarattitans

13.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഗുജറാത്തിന് വേണ്ടി റഷീദ് ഖാന്‍ നാലും സായി കിഷോര്‍ രണ്ടും വിക്കറ്റാണ് നേടിയത്. യഷ് ദയാലിനും രണ്ട് വിക്കറ്റ് ലഭിച്ചു. 27 റൺസ് നേടിയ ദീപക് ഹൂഡയാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍.