18 പോയിന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്

Sports Correspondent

Yashdayalgujarattitans
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ബാറ്റിംഗ് വേണ്ടത്ര വിജയകരമായില്ലെങ്കിലും ബൗളര്‍മാരുടെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തിൽ ലക്നൗവിനെതിരെയുള്ള 62 റൺസ് വിജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറി.

2 മത്സരങ്ങള്‍ അവശേഷിക്കവെയാണ് ടീം 18 പോയിന്റുമായി പ്ലേ ഓഫിലേക്ക് എത്തുന്നത്. ലക്നൗവിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി മത്സരം തുടങ്ങിയ ടീം ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തുകയും ചെയ്തു.

16 പോയിന്റുള്ള ലക്നൗ ആണ് രണ്ടാം സ്ഥാനത്ത്.