മെഡിക്കൽ പൂർത്തിയായി, റുഡിഗർ റയൽ മാഡ്രിഡിൽ നാല് വർഷത്തെ കരാർ ഒപ്പുവെക്കും

Staff Reporter

ചെൽസി താരം അന്റോണിയോ റുഡിഗർ സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിൽ നാല് വർഷത്തെ കരാർ ഒപ്പ് വെക്കും. ഇത് പ്രകാരം 2026 വരെ റുഡിഗർ റയൽ മാഡ്രിഡിന്റെ വെള്ള ജേഴ്സി അണിയും. ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ കരാർ അവസാനിക്കുന്ന റുഡിഗർ ഫ്രീ ട്രാൻസ്ഫറിലാണ് റയൽ മാഡ്രിഡിൽ എത്തുന്നത്.

കരാർ ഒപ്പുവെക്കുന്നതിന് മുന്നോടിയായി താരം മെഡിക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താരത്തിന്റെ സൈനിങ്‌ ക്ലബ് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ താരം ചെൽസിയിൽ പുതിയ കരാർ ഒപ്പുവെക്കില്ലെന്നും ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്നും അറിയിച്ചിരുന്നു.