ഡല്‍ഹി താരം ഐപിഎലില്‍ നിന്ന് പുറത്ത്

Sports Correspondent

ഡല്‍ഹിയുടെ പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടര്‍ന്ന് ടീമിനായി ഈ സീസണ്‍ കളിയ്ക്കില്ല. ഈ വിവരം ടീമിന്റെ കോച്ച് റിക്കി പോണ്ടിംഗ് ആണ് വ്യക്തമാക്കിയത്. ഏപ്രില്‍ 1നു കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിനിടെയാണ് ഹര്‍ഷല്‍ പട്ടേലിന്റെ വലത് കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചത്. താരത്തിനു മൂന്നാഴ്ചത്തെ വിശ്രമമാണ് കുറഞ്ഞത് ആവശ്യപ്പെട്ടിരിക്കുന്നത്.

പകരം താരത്തെ കണ്ട് പിടിക്കണമെന്നാണ് റിക്കി പോണ്ടിംഗ് അറിയിച്ചിരിക്കുന്നത്. ടീമിനു വേണ്ടി രണ്ട് മത്സരങ്ങളിലാണ് ഹര്‍ഷല്‍ പട്ടേല്‍ കളിച്ചത്.