സന്തോഷ് ട്രോഫി; മഹാരാഷ്ട്രയെ ഇഞ്ച്വറി ടൈമിൽ ഞെട്ടിച്ച് ആസാം

- Advertisement -

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആസാമിന് വിജയം. ഇന്നലെ വൈകിട്ട് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ മഹാരാഷ്ട്രയെ ആണ് ആസാം പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആസാമിന്റെ വിജയം. 78 മിനുട്ട് വരെ‌1-2 എന്ന നിലയിൽ പിറകിൽ നിന്ന ശേഷമായിരുന്നു ആസാമിന്റെ തിരിച്ചുവരവ്. തുടക്കത്തിൽ ബിഷ്ണുവിന്റെ ഗോളിൽ ആസാം ലീഡ് എടുത്തിരുന്നു.ആ ലീഡ് രണ്ടാം പകുതിയുടെ തുടക്കം വരെ നിന്നു‌. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 54,72 മിനുട്ടുകളിൽ ആരിഫ് ഷെയ്ക് നേടിയ ഗോളുകൾ മഹാരാഷ്ട്രയെ 2-1ന് മുന്നിൽ എത്തിച്ചു. പിന്നീടായിരുന്നു ആസാമിന്റെ തിരിച്ചടി.

78ആം മിനുട്ടിൽ മിലാൻ ആസാമിന് സമനില നേടിക്കൊടുത്തു. പിന്നീട് 95ആം മിനുട്ടിൽ ആണ് വിജയ ഗോൾ പിറന്നത്. സിരൺദീപ് മോരൻ ആയിരുന്നു ആസാമിന് ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ നേടിക്കൊടുത്തത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ആസാം പരാജയം വഴങ്ങിയിരുന്നു.

Advertisement