മുംബൈ ഇന്ത്യൻസിന് എതിരെ അഞ്ചു വിക്കറ്റുകൾ എടുക്കുന്ന ആദ്യ ബൗളർ ആയി ഹർഷാൽ പട്ടേൽ

Newsroom

ഇന്ന് ഐ പി എൽ സീസണിൽ ആദ്യ ദിവസം താരമായി മാറിയത് ഹർഷാൽ പട്ടേൽ ആണ്. ആർ സി ബിക്ക് വേണ്ടി 27 റൺസ് നക്കി അഞ്ചു വിക്കറ്റുകൾ എടുക്കാൻ ഹർഷാൽ പട്ടേലിനായി. ഇതാദ്യമായാണ് ഒരു ബൗളർ മുംബൈ ഇന്ത്യൻസിനു എതിരെ അഞ്ചു വിക്കറ്റുകൾ എടുക്കുന്നത്. ഐ പി എൽ സീസണിന്റെ ആദ്യ ദിവസം തന്നെ 5 വിക്കറ്റുകൾ എടുക്കുന്ന ആദ്യ താരമായും ഹർഷാൽ ഇന്ന് മാറി.

എട്ടു വർഷത്തിനു ശേഷമാണ് ഒരു ആർ സി ബി താരം അഞ്ചു വിക്കറ്റ് നേടുന്നത്‌. ഇന്ന് ഹാർദിക് പാണ്ഡ്യ, ഇഷൻ കിശൻ, പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ജാൻസൻ എന്നിവരുടെ വിക്കറ്റുകളാണ് ഹർഷാൽ പട്ടേൽ നേടിയത്‌. ആദ്യ ഓവറിൽ 15 റൺസ് നൽകിയതിനു ശേഷമായിരുന്നു ഹാർഷാലിന്റെ തിരിച്ചുവരവ്.