13 കോടി ഇല്ല ഇത്തവണ 4 കോടിക്ക് ബ്രൂക് ഡെൽഹി ക്യാപിറ്റൽസിൽ

Newsroom

Picsart 23 12 19 13 31 00 062
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂകിനെ 4 കോടി രൂപയ്ക്ക് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഡെൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ആയിരുന്നു ലേലത്തിൽ ബ്രൂകിനായൊ മത്സരിച്ചത്. 2 കോടിയിൽ തുടങ്ങിയ ബിഡ് 4 കോടി വരെ നീണ്ടു. അവസാനം 4 കോടിക്ക് ഡെൽഹി ക്യാപിറ്റൽസ് താരത്തെ സൈൻ ചെയ്തു.

ഡെൽഹി 23 12 19 13 29 42 320

കഴിഞ്ഞ സീസൺ ഐ പി എല്ലിൽ 13.25 കോടിക്ക് സൺ റൈസേഴ്സ് സ്വന്തമാക്കിയ താരത്തിന് പക്ഷെ ഐ പി എല്ലിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ഒരു സെഞ്ച്വറി നേടി എങ്കിലും സ്ഥിരത പുലർത്താൻ താരത്തിനായില്ല. ഇതാണ് സൺ റൈസേഴ്സ് ബ്രൂകിനെ റിലീസ് ചെയ്യാൻ കാരണം. ഐ പി എല്ലിൽ ആകെ 191 റൺസ് മാത്രമെ 11 മത്സരങ്ങളിൽ നിന്ന് താരം എടുത്തിരുന്നുള്ളൂ.

ഡെൽഹി ക്യാപിറ്റൽസിലൂടെ ഫോമിലേക്ക് തിരികെ എത്തി തന്റെ കഴിവ് തെളിയിക്കുക ആകും ബ്രൂകിന്റെ ലക്ഷ്യം.