“ഹാർദിക് നിങ്ങളെ പോലെ മനുഷ്യനാണ്, അവന് ഉറങ്ങേണ്ടതാണ്, അതെങ്കിലും ഓർക്കൂ” – രവി ശാസ്ത്രി

Newsroom

ഹാർദിക് പാണ്ഡ്യ മുംബൈ ആരാധകരിൽ നിന്ന് പിന്തുണ അർഹിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. പുതിയ ക്യാപ്റ്റന് സമയം ആവശ്യമാണെന്നും ക്യാപ്റ്റനെ തീരുമാനിക്കുന്നത് ഉടമകൾ ആണെന്നും രവി ശാസ്ത്രി പറഞ്ഞു.

ഹാർദിക് 24 04 01 21 07 17 929

“വർഷങ്ങളായി നിങ്ങൾ ടീമിനെ പിന്തുണച്ചു, വെറും 2-3 മത്സരങ്ങളിൽ, അവർ ഒരു മോശം ടീമാകില്ല. അവർ 5 തവണ ചാമ്പ്യന്മാരാണ്, നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ് ഹാർദിക്. അയാൾക്കും രാത്രി ഉറങ്ങണം. അതിനാൽ അതിനെക്കുറിച്ച് ചിന്തിക്കൂ, ശാന്തനാകൂ, ”ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് രവി ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ഹാർദിക് ഈ ബഹളങ്ങൾ എല്ലാം അവഗണിക്കണം, അവൻ അവന്റെ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’ അവർ 3-4 മത്സരങ്ങൾ ജയിച്ചാൽ എല്ലാം ശമിക്കും. കാര്യങ്ങൾ മാറും,” അദ്ദേഹം കൂട്ടിച്ചേർത്തു.