റൊണാൾഡോക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക്, 8 അടിച്ച് അൽ നസർ

Newsroom

Picsart 24 04 03 02 43 18 093
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി പ്രൊ ലീഗിൽ റൊണാൾഡോയുടെ ക്ലബായ അൽ നസറിന് വൻ വിജയം. ഇന്ന് അബഹയെ നേരിട്ട അൽ നസർ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഹാട്രിക്കുമായി റൊണാൾഡോ അൽ നസറിന്റെ ഹീറോ ആയി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോ ഹാട്രിക്ക് നേടുന്നത്.

റൊണാൾഡോ 24 04 03 02 43 33 437

ഇന്ന് രണ്ട് ഫ്രീ കിക്ക് ഗോളോടെ ആണ് റൊണാൾഡോ ഗോൾ വേട്ട ആരംഭിച്ചത്. 11ആം മിനുട്ടിലും 21ആം മിനുട്ടിലും റൊണാൾഡോയുടെ ഫ്രീകിക്കുകൾ നേരിട്ട് ഗോളായി. ആദ്യ പകുതിയിൽ തന്നെ 42ആം മിനുട്ടിൽ റൊണാൾഡോ ഹാട്രിക്ക് പൂർത്തിയാക്കി. റൊണാൾഡോയുടെ കരിയറിലെ 65ആം ഹാട്രിക്ക് ആയി ഇത്.

ആദ്യ പകുതിയിൽ മാനെയും അൽ സുലൈഹിമും കൂടെ ഗോൾ നേടിയതോടെ അൽ നസർ 5-0 എന്ന സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു. ഇതിൽ ഒരു ഗോൾ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നായിരുന്നു.

രണ്ടാം പകുതിയിൽ അൽ എലെവി രണ്ട് ഗോളുകളും ഖരീബ് ഒരു ഗോളും നേടി. ഇതോടെ 8-0ന്റെ വിജയം പൂർത്തിയാക്കി. റൊണാൾഡോ ആദ്യ പകുതി മാത്രമെ കളിച്ചുള്ളൂ. 62 പോയിന്റുമായി അൽ നസർ ഇപ്പോഴും ലീഗിൽ രണ്ടാം സ്ഥാനത്താണ്. 74 പോയിന്റുള്ള അൽ ഹിലാൽ കിരീടത്തിലേക്ക് അടുക്കുകയാണ്.