ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ ഉടനീളം ഹാർദിക് പാണ്ഡ്യയെ കൂവുന്ന ആരാധകർക്കെതിരെ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ രംഗത്ത്. ഹാർദിക്കിനെ കൂവുന്നത് ഹാർദിക്കിനെ വ്യക്തമായി ബാധിക്കുന്നുണ്ട് എന്ന് പീറ്റേഴ്സൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത് എത്രമാത്രം ഭ്രാന്തമായി മാറിയെന്ന് ഞാൻ കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
10 വർഷം മുമ്പ് ഞാൻ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തുപോകുമ്പോൾ, അവിടെ തനിക്ക് എതിരെയും ഇത് നടന്നിരുന്നു. ഇത് ക്രിക്കറ്റ് കളിയിൽ നിന്ന് നിങ്ങളെ അകറ്റുന്നു, ” പീറ്റേഴ്സൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
“ഇത് നിങ്ങളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെയും ബാധിക്കുന്നു. ഇത് അവനെ വളരെക്കാലം വേദനിപ്പിക്കും. അവൻ തൻ്റെ ഇന്ത്യൻ കരിയർ അവസാനിപ്പിക്കുമ്പോഴും, അവനെ വേദനിപ്പിക്കും”പീറ്റേഴ്സൺ പറഞ്ഞു.
“ കഴിഞ്ഞ 25 വർഷമായി ഞാൻ ഇന്ത്യയിലേക്ക് വരുന്നു, ഒരു കളിക്കാരനെതിരെ ഇത്തരമൊരു വെറുപ്പ് ഞാൻ ഒരിക്കലും കേട്ടിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാസം കഴിഞ്ഞാൽ ഇന്ത്യക്ക് ആയി കളിക്കേണ്ടവനാണ് ഹാർദിക്. ലോകകപ്പിൽ പാകിസ്താനെതിരെ ഹാർദിക് കളിക്കുമ്പോൾ നിങ്ങൾ അവനെ കൂവുമോ. പീറ്റേഴ്സൺ ചോദിച്ചു.