തന്റെ വിക്കറ്റാണ് കളി കൈവിട്ടു പോകാൻ കാരണം എന്ന് ഹാർദിക് പാണ്ഡ്യ

Newsroom

Picsart 24 04 01 23 46 33 737
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരെ തന്റെ വിക്കറ്റ് നഷ്ടപ്പെട്ടതാണ് വഴിത്തിരിവായത് എന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ന് തുടക്കത്തിൽ മുംബൈക്ക് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു എങ്കിലും താൻ ക്രീസികൽ ഉള്ളപ്പോൾ 150-160 സ്കോർ ചെയ്യാനാകും എന്നാണ് കരുതിയിരുന്നത്. താൻ ഔട്ട് ആയതോടെ കളി പൂർണ്ണമായും രാജസ്ഥാന്റെ കൈകളിലായി. ഹാർദിക് പറഞ്ഞു.

ഹാർദിക് 24 04 01 23 48 18 544

താൻ കുറച്ചു കൂടെ നന്നായി ബാറ്റു ചെയ്യണമായിരുന്നു എന്നും ഹാർദിക് പറഞ്ഞു. മുംബൈ ഇന്ത്യൻസ് ശക്തമായി തിരിച്ചുവരും എന്നും ടീം കുറച്ചു കൂടെ ഡിസിപ്ലിനോടെ കളിക്കേണ്ടതുണ്ട് എന്നും മുംബൈയുടെ പുതിയ ക്യാപ്റ്റൻ പറഞ്ഞു.

ഇങ്ങനെ ബൗളിംഗ് പിച്ച് പ്രതീക്ഷിച്ചിരുന്നില്ല എന്നും പിച്ച് ഏതായാലും കളിക്കാൻ താൻ തയ്യാറാണ് എന്നും പരാതി ഇല്ല എന്നും ഹാർദിക് പറഞ്ഞു.