ഹാർദിക് പാണ്ഡ്യയെ ഒറ്റയ്ക്കാക്കി, സഹതാരങ്ങൾ അവനെ ക്യാപ്റ്റനായി അംഗീകരിക്കണം എന്ന് ഹർഭജൻ

Newsroom

Picsart 24 04 03 10 57 06 469
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാർദിക് പാണ്ഡ്യയെ തങ്ങളുടെ ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് സഹതാരങ്ങൾ ഇപ്പോഴുൻ അംഗീകരികുന്നില്ല എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പിന്നർ ഹർഭജൻ സിംഗ്‌ ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് ശേഷം, ഹർദിക് ഒറ്റയ്ക്ക് ഡഗൗട്ടിൽ ഇരിക്കുന്നത് കണ്ടു തനിക്ക് വേദന വന്നു എന്ന് ഹർഭജൻ പറഞ്ഞു.

ഹാർദിക് 24 04 03 10 57 21 245

“ആ ദൃശ്യങ്ങൾ നല്ലതല്ല. അവൻ തനിച്ചായിരിക്കുന്നു. ഫ്രാഞ്ചൈസിയിലെ കളിക്കാർ അദ്ദേഹത്തെ ക്യാപ്റ്റനായി അംഗീകരിക്കണം. മാനേജ്മെന്റ് തീരുമാനം എടുത്തിട്ടുണ്ട്, ടീം ഒരുമിച്ച് നിൽക്കണം. അവിടെയുള്ള സാഹചര്യം അത്ര നല്ലതല്ല,” മത്സരശേഷം ഹർഭജൻ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“മനപ്പൂർവമാണോ എന്നറിയില്ല, അവനെ ആശയക്കുഴപ്പത്തിലാക്കുന്ന ധാരാളം ആളുകൾ ടീമിലുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഡ്രസ്സിംഗ് റൂമിലെ വലിയ വ്യക്തികൾ അദ്ദേഹത്തെ അനുവദിക്കുന്നില്ല, ഇത് ഒരു ക്യാപ്റ്റനും ഉണ്ടാകാനുള്ള നല്ല സാഹചര്യമല്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.