ഹാര്‍ദ്ദികിന്റെ ഫിഫ്റ്റി, അഞ്ചാം വിക്കറ്റിൽ നേടിയ 50 റൺസിന്റെ ബലത്തിൽ 162 റൺസ് നേടി ഗുജറാത്ത്

Sports Correspondent

ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും അഭിനവ് മനോഹറിന്റെയും മികവിൽ സൺറൈസേഴ്സിനെതിരെ മികച്ച സ്കോര്‍ നേടി ഗുജറാത്ത് ടൈറ്റന്‍സ്. 7 വിക്കറ്റ് നഷ്ടത്തിൽ ടീം ആദ്യം ബാറ്റ് ചെയ്ത് 162 റൺസാണ് നേടിയത്.

ശുഭ്മന്‍ ഗില്ലിനെ തുടക്കത്തിൽ നഷ്ടമായ ഗുജറാത്തിന് സായി സുദര്‍ശനെയും വേഗത്തിൽ നഷ്ടമായി. അധികം വൈകാതെ മാത്യു വെയിഡും പുറത്തായപ്പോള്‍ 8 ഓവറിൽ 64/3 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു.

ഹാര്‍ദ്ദിക് തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ ഡേവിഡ് മില്ലറുമായി 40 റൺസ് താരം നേടി. പിന്നീടെത്തിയ അഭിനവ് മനോഹറുമായി ചേര്‍ന്നാണ് ഹാര്‍ദ്ദിക് തിരികെ ഗുജറാത്തിനെ ട്രാക്കിലെത്തിച്ചത്.

അഭിനവ് മനോഹറിന് രണ്ട് ജീവന്‍ ദാനം ലഭിച്ചത് താരം മുതലാക്കിയപ്പോള്‍ 21 പന്തിൽ 35 റൺസാണ് മനോഹര്‍ നേടിയത്. അഞ്ചാം വിക്കറ്റിൽ 50 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ – അഭിനവ് മനോഹര്‍ കൂട്ടുകെട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് തകര്‍ത്തത്.

ഹാര്‍ദ്ദിക് 42 പന്തിൽ 50 റൺസ് നേടിയപ്പോള്‍ നേടി പുറത്താകാതെ നിന്നപ്പോള്‍ സൺറൈസേഴ്സിന് വേണ്ടി ഭുവനേശ്വര്‍ കുമാറും ടി നടരാജനും രണ്ട് വീതം വിക്കറ്റ് നേടി.