റയൽ മാഡ്രിഡിനെ തോൽപ്പിക്കുക എളുപ്പമല്ലെന്ന് തോമസ് ടൂഷൽ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കുക എളുപ്പമല്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഷൽ. ആദ്യ പാദത്തിൽ സ്റ്റാംഫ്രോഡ് ബ്രിഡ്ജിൽ 3-1 പരാജയം ഏറ്റുവാങ്ങിയ ചെൽസിക്ക് 2 ഗോളിന്റെ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമാണ് സെമി ഉറപ്പിക്കാൻ കഴിയുക. കരീം ബെൻസേമയുടെ ഹാട്രിക്കാണ് ആദ്യ പാദത്തിൽ ചെൽസിയുടെ തോൽവി ഉറപ്പിച്ചത്.

ബെർണാബ്യൂവിൽ വെച്ച് റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ സാധാരണ പുറത്തെടുക്കുന്നതിലും മികച്ച പ്രകടനം ആവശ്യമാണെന്നും ബെർണാബ്യൂവിൽ റയൽ മാഡ്രിഡിനെ നേരിടുകയെന്നത് വലിയ വെല്ലുവിളിയാണെന്നും ചെൽസി പരിശീലകൻ പറഞ്ഞു. റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ചെൽസി മികച്ച പ്രകടനം പുറത്തെടുക്കണമെന്നും തോമസ് ടൂഷൽ പറഞ്ഞു. നാളെയാണ് ചെൽസിയും റയൽ മാഡ്രിഡിലും തമ്മില്ലുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ രണ്ടാം പാദം.