ഹർഭജൻ സിംഗ് ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം യു.എ.ഇയിലേക്ക് പോവില്ല

ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഹർഭജൻ സിംഗ് ടീമിനൊപ്പം വെളിയാഴ്ച ദുബായിലേക്ക് തിരിക്കില്ല. താരത്തിന്റെ അമ്മ അസുഖബാധിതനായി കിടക്കുന്നത്കൊണ്ടാണ് താരം ടീമിനൊപ്പം യു.എ.ഇയിലേക്ക് യാത്ര തിരിക്കാൻ വൈകുന്നത്. നേരത്തെ ചെന്നൈയിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലന ക്യാമ്പിൽ നിന്നും ഹർഭജൻ സിംഗ് വിട്ടുനിന്നിരുന്നു.

ഹർഭജൻ രണ്ട് ആഴ്ച്ചക്ക് ശേഷം ടീമിനൊപ്പം ചേരാൻ യു.എ.ഇയിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ധോണിയടക്കമുള്ള ചെന്നൈ സൂപ്പർ കിങ്സിലെ താരങ്ങൾ എല്ലാം കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിൽ എത്തി പരിശീലനം തുടങ്ങിയിരുന്നു. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലെ മൂന്ന് വേദികളിൽ വെച്ചാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക.