കോറോ ഇനി ക്ലബിൽ ഇല്ലാ എന്ന് വ്യക്തമാക്കി എഫ് സി ഗോവ രംഗത്ത്

- Advertisement -

അവസാന മൂന്ന് സീസണുകളിലും എഫ് സി ഗോവയുടെ വിശ്വസ്തനായിരുന്ന സ്ട്രൈക്കർ കോറോ അടുത്ത സീസണിൽ ഗോവയ്ക്ക് ഒപ്പം ഉണ്ടാകില്ല. നേരത്തെ തന്നെ കോറോ ഗോവ വിടും എന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ എഫ് സി ഗോവ തന്നെ കോറോ ഇനി ക്ലബിനൊപ്പം ഉണ്ടാകില്ല എന്ന് വ്യക്തമാക്കി‌. കോറോയ്ക്ക് പകരക്കാരനായാണ് ഐഗോർ ആംഗുളോയെ എത്തിച്ചത് എന്നും എഫ് സി ഗോവ പറഞ്ഞും കോറോയുടെ പ്രായമാണ് എഫ് സി ഗോവ താരത്തെ കൈവിടാനുള്ള പ്രധാന കാരണം.

സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയ മുംബൈ സിറ്റിയിലാകും കോറോ ഇനി കളിക്കുക. നേരത്തെ എഫ് സി ഗോവയുടെ കോച്ചായിരുന്ന ലൊബേരയെയും മുംബൈ സിറ്റി സൈൻ ചെയ്തിരുന്നു. ലൊബേരയുടെ സാന്നിദ്ധ്യം ആണ് കോറോയെ മുംബൈയിൽ എത്തിക്കുന്നത്. ഇതിനകം ഐ എസ് എല്ലിൽ ഗോവയ്ക്ക് വേണ്ടി 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും 16 അസിസ്റ്റും കോറോ സംഭാവന ചെയ്തിട്ടുണ്ട്. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആണ് കോറോ‌. രണ്ട് ഗോൾഡൻ ബൂട്ടും താരം ഐ എസ് എല്ലിൽ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement