“സ്വന്തം നാട്ടിലെ ടീമിനെ നയിക്കാൻ ആവുന്നതിൽ അഭിമാനിക്കുന്നു” – ഹാർദ്ദിക് പാണ്ഡ്യ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗുജ്റാത്ത് ടൈറ്റാൻസിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടം ആണെന്ന് ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റാൻസ് എന്ന പേര് ടീമിന് ഏറെ യോജിച്ചതാണെന്നും ഗുജറാത്തിനെ ഇത് പ്രതിനിധീകരിക്കുന്നു എന്നും താരം പറഞ്ഞു.

“പേര് ഗംഭീരമാണ്. അതിന് സ്വാധീനമുണ്ട്. അത് നമ്മിലെ യഥാർത്ഥ ഗുജറാത്തിയെ പ്രതിനിധീകരിക്കുന്നു. ഇത് വളരെ അഭിമാനകരമായ നിമിഷമാണ്. എന്റെ കുടുംബവും സന്തോഷത്തിലാണ്” – പാണ്ഡ്യ പറഞ്ഞു.

താരലേലത്തിന് മുന്നോടിയായി ഇന്ത്യൻ ഓൾറൗണ്ടറെ 15 കോടി രൂപയ്ക്ക് ഗുജറാത്ത് ടീം ഡ്രാഫ്റ്റ് ചെയ്യുകയും നായകനായി നിയമിക്കുകയും ചെയ്തിരുന്നു. റാഷിദ് ഖാൻ (15 കോടി), ശുഭ്മാൻ ഗിൽ (8 കോടി) എന്നിവരായിരുന്നു അവരുടെ മറ്റ് രണ്ട് തിരഞ്ഞെടുക്കലുകൾ.