27 മത്സരം 30 ഗോളുകൾ! ചാമ്പ്യൻഷിപ്പിൽ ഗോൾ റെക്കോർഡുകൾ തിരുത്തി എഴുതി അലക്‌സാണ്ടർ മിട്രോവിച്ച് ഷോ!

20220210 084913

ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പിൽ ഗോൾ റെക്കോർഡുകൾ പഴയ കഥയാക്കി സെർബിയൻ താരം അലക്‌സാണ്ടർ മിട്രോവിച്ചിന്റെ ജൈത്രയാത്ര. നിലവിൽ ലീഗിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലുള്ള മാർകോ സിൽവയുടെ ഫുൾഹാമിനു ആയി 27 ലീഗ് മത്സരങ്ങളിൽ നിന്നു 30 ഗോളുകൾ ആണ് മിട്രോവിച്ച് ഇത് വരെ നേടിയത്. ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇത് വരെ രണ്ടേ രണ്ടു താരങ്ങൾ ആണ് ഇതിനു മുമ്പ് 30 ഗോളുകൾ നേടിയത്. 2012/13 സീസണിൽ ഗ്ലെൻ മറെ 30 ഗോളുകൾ നേടിയപ്പോൾ കഴിഞ്ഞ സീസണിൽ ഇവാൻ ടോണി 31 ഗോളുകൾ നേടി. എന്നാൽ ഇതിനകം തന്നെ 30 ഗോളുകൾ നേടിയ മിട്രോവിച്ച് 17 മത്സരങ്ങൾ ലീഗിൽ ബാക്കി നിൽക്കുമ്പോൾ ചാമ്പ്യൻഷിപ്പിലെ ഗോൾ അടിയിൽ പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചേക്കും. 7 അസിസ്റ്റുകളും സ്വന്തം പേരിലുള്ള മിട്രോവിച്ച് ഓരോ 80 മിനിറ്റിലും ഓരോ ഗോൾ വീതം ലീഗിൽ കണ്ടത്തുന്നുണ്ട്. നിലവിൽ സ്വാൻസി, ഹൾ സിറ്റി, മിൽവാൽ തുടങ്ങി ആറു ചാമ്പ്യൻഷിപ്പ് ടീമുകളെക്കാൾ ഗോളുകൾ മിട്രോവിച്ച് ഒറ്റക്ക് നേടിയിട്ടുണ്ട് എന്നത് ആണ് വസ്തുത.20220210 084739 Fb Img 1644447241052

ലോകകപ്പ് യോഗ്യതയിൽ പോർച്ചുഗല്ലിനെ മറികടന്നു സെർബിയക്ക് ലോകകപ്പ് യോഗ്യത നേടി നൽകിയ ഗോൾ നേടിയ മിട്രോവിച്ച് നിലവിൽ ഫുൾഹാമിനെ പ്രീമിയർ ലീഗിൽ തിരിച്ചു എത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രീമിയർ ലീഗിൽ മുമ്പ് ന്യൂ കാസ്റ്റിലിന് ആയി കളിച്ച 27 കാരനായ ചൂടൻ എന്നറിയപ്പെടുന്ന മിട്രോവിച്ച് 2018 മുതൽ ഫുൾഹാം താരമാണ്. രണ്ടു സീസണിനു മുമ്പ് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ എത്തിക്കാൻ മുഖ്യ പങ്ക് വഹിച്ച മിട്രോവിച്ച് ഇത്തവണയും ടീമിനെ തിരിച്ചു പ്രീമിയർ ലീഗിൽ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണ്. ആ സീസണിൽ ക്ലബ് പ്രീമിയർ ലീഗിലെ ആദ്യ സീസണിൽ തന്നെ തരം താഴ്ത്തൽ നേരിടുക ആയിരുന്നു. മാർകോ സിൽവക്ക് കീഴിൽ മികച്ച ഫുട്‌ബോളും മികച്ച താരനിരയും ഉള്ള ഫുൾഹാം പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ മറ്റു ടീമുകൾക്ക് വെല്ലുവിളി ഉയർത്താൻ പോകുന്ന ടീം ആണ്. നിലവിൽ 17 മത്സരങ്ങൾ ലീഗിൽ ബാക്കിയുള്ളപ്പോൾ മിട്രോവിച്ച് ഗോൾ റെക്കോർഡുകൾ എങ്ങനെ തിരുത്തി എഴുതും എന്ന ആകാംക്ഷയിൽ ആണ് ഫുൾഹാം ആരാധകർ.