കില്ലർ മില്ലർ തിളങ്ങിയില്ലെങ്കിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സീസൺ തീരുമാനം ആകും – ആകാശ് ചോപ്ര

Sports Correspondent

ഡേവിഡ് മില്ലർക്ക് കില്ലര്‍ സീസൺ ഇല്ലെങ്കിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സീസൺ തീരുമാനം ആകുമെന്ന് പറഞ്ഞ് ആകാശ് ചോപ്ര. ഡേവിഡ് മില്ലറിനൊപ്പം മാത്യു വെയിഡിനെയും ഫ്രാഞ്ചൈസി വളരെ അധികം ആശ്രയിക്കുമെന്നും ചോപ്ര പറഞ്ഞു.

ജേസൺ റോയി ഐപിഎലില്‍ നിന്ന് പിന്മാറിയതോടെ ഗുജറാത്തിന്റെ കാര്യം കൂടുതൽ കഷ്ടത്തിലാകുകയായിരുന്നു. ശുഭ്മന്‍ ഗില്ലിനൊപ്പം ഓപ്പൺ ചെയ്യുവാന്‍ റോയിയെ രണ്ട് കോടിയ്ക്കാണ് ടീം സ്വന്തമാക്കിയത്.

ഇപ്പോള്‍ പകരം ഓപ്പണറായി വൃദ്ധിമന്‍ സാഹയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഗുജറാത്ത് ടൈറ്റന്‍സ്.