ജംഷദ്പൂർ എഫ് സിയും സെമി ഫൈനൽ ഉറപ്പിച്ചു, ഹൈദരബാദിനെ മറികടന്ന് ഒന്നാം സ്ഥാനത്ത്

Img 20220301 213419

കോവിഡ് കാരണം വലയുന്ന ഹൈദരബാദ് എഫ് സിയെ പരാജയപ്പെടുത്തി കൊണ്ട് ജംഷദ്പൂർ എഫ് സി ഐ എസ് എൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജംഷദ്പൂർ വിജയം. ഈ വിജയം ജംഷദ്പൂരിനെ ലീഗിൽ ഒന്നാം സ്ഥാനത്തും എത്തിച്ചു. ഇന്ന് കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ജംഷദ്പൂർ ലീഡ് എടുത്തു. ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ലീഡ്. മൊബാഷിറിന്റെ ഷോട്ട് ചിഗ്ലൻസെനയിൽ തട്ടി ഗോളാവുക ആയിരുന്നു.
20220301 213402
28ആം മിനുട്ടിൽ ജംഷദ്പൂർ ലീഡ് ഇരട്ടിയക്കി. അലക്സ് എടുത്ത കോർണറിൽ നിന്ന് അനായാസം ഒരു ഹെഡറിലൂടെ സെന്റർ ബാക്ക് പീറ്റർ ഹാർട്ലിയാണ് ജംഷദ്പൂരിന്റെ ലീഡ് ഇരട്ടിയാക്കിയത്. കളിയുടെ അവസാനം ചിമയിലൂടെ ജംഷദ്പൂർ മൂന്നാം ഗോളും നേടി. ഹൈദരബാദ് ഡിഫൻസിന്റെ പിഴവിൽ നിന്നായിരുന്നു ഈ ഗോൾ.

ഈ വിജയത്തോടെ ജംഷദ്പൂരിന് 18 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായി. രണ്ടാമതുള്ള ഹൈദരബാദിന് 19 മത്സരങ്ങളിൽ 35 പോയിന്റാണ് ഉള്ളത്.