രക്ഷയായത് സായി സുദര്‍ശന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം, ഗുജറാത്തിന് 143 റൺസ്

Sports Correspondent

ഐപിഎലില്‍ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനം പാളി. സായി സുദര്‍ശന്‍ നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 143 റൺസ് ആണ് ഗുജറാത്തിന് നേടാനായത്. എട്ട് വിക്കറ്റാണ് ടീമിന് നഷ്ടമായത്.

Kagisorabada

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി പഞ്ചാബ് ബൗളര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ 64 റൺസ് നേടിയ സായി സുദര്‍ശന്‍ പൊരുതി നിന്നാണ് ഗുജറാത്തിന് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. കാഗിസോ റബാഡ 4 വിക്കറ്റ് നേടി. 21 റൺസ് നേടിയ വൃദ്ധിമന്‍ സാഹയാണ് ഗുജറാത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

റബാഡ തന്റെ ഓവറിലെ അടുത്തടുത്ത പന്തിൽ തെവാത്തിയയെയും റഷീദ് ഖാനെയും വീഴ്ത്തിയതും അവസാന ഓവറുകളിൽ റണ്ണടിയ്ക്കുന്നതിൽ ഗുജറാത്തിന് തടസ്സമായി. സായി സുദര്‍ശന്‍ 50 പന്തിൽ നിന്ന് 64 റൺസ് നേടിയപ്പോള്‍ 5 ഫോറും ഒരു സിക്സും താരം നേടി.