മഴ മാറി, പ്ലേ ഓഫ് സ്വപ്നങ്ങളുമായി ആര്‍സിബി ബാറ്റിംഗിനിറങ്ങുന്നു

Sports Correspondent

Kohlifaf
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഇന്ന് നടക്കുമ്പോള്‍ പ്ലേ ഓഫിലേക്ക് ആരെന്നത് ഈ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോള്‍ വിജയം നേടിയാൽ ആര്‍സിബിയ്ക്ക് പ്ലേ ഓഫിലെത്താം.

ഇന്ന് മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ടീമിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേ സമയം ആര്‍സിബി നിരയിൽ കരൺ ശര്‍മ്മയ്ക്ക് പകരം ഹിമാന്‍ഷു ശര്‍മ്മ ടീമിലെത്തുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Michael Bracewell, Glenn Maxwell, Mahipal Lomror, Anuj Rawat, Dinesh Karthik(w), Harshal Patel, Wayne Parnell, Mohammed Siraj, Vijaykumar Vyshak

ഗുജറാത്ത് ടൈറ്റന്‍സ്: Shubman Gill, Wriddhiman Saha(w), Hardik Pandya(c), Dasun Shanaka, David Miller, Rahul Tewatia, Rashid Khan, Mohit Sharma, Noor Ahmad, Mohammed Shami, Yash Dayal