ഐ പി എല്ലിൽ കളിക്കാൻ ആയി കാമറൺ ഗ്രീൻ

Picsart 22 11 28 13 45 58 423

അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള് മിനി ലേലത്തിന് ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനും രജിസ്റ്റർ ചെയ്തു. ലോകകപ്പിനു മുമ്പ് ഇന്ത്യയിൽ ഓസ്ട്രേലിയ വന്നപ്പോൾ രണ്ട് അർധ സെഞ്ച്വറികളുമായി തിളങ്ങിയ താരം ഐ പി എല്ലിൽ ഏത് ടീമിലേക്ക് എത്തും എന്നതാകും ഏവരും വരുന്ന ലേലത്തിൽ ഉറ്റു നോക്കുന്നത്‌. അടുത്ത മാസം കൊച്ചിയിൽ വെച്ചാണ് മിനി ലേലം നടക്കേണ്ടത്.

Picsart 22 11 28 13 46 11 045

ഞാൻ ഐപിഎല്ലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും ഐ പി എൽ എന്നത് ആവേശകരമായ ഒരു അവസരമായിരിക്കും എന്നും ഗ്രീൻ പറഞ്ഞു. ഐ പി എല്ലിൽ കളിക്കുന്നതിനെ കുറിച്ചും അവിടെയുള്ള സൗകര്യങ്ങളെ കുറിച്ചും താൻ ഏറെ കേട്ടിട്ടുണ്ട്. ലോകത്തെ മികച്ച പരിശീലകർക്ക് ഒപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.