232 റണ്‍സ് എതിരാളികള്‍ നേടുമ്പോള്‍ ആ സ്കോര്‍ മറികടക്കുവാന്‍ ഏത് ടീമിനായാലും തുടക്കം നന്നാകേണ്ടതുണ്ട്. എന്നാല്‍ അത് തങ്ങള്‍ക്ക് സാധിച്ചില്ലെന്നും അതാണ് തോല്‍വിയുടെ കാരണമെന്നും പറഞ്ഞ് രോഹിത് ശര്‍മ്മ. ഹാര്‍ദ്ദിക്കിനു പിന്തുണയായി ആരേലുമുണ്ടായിരുന്നുവെങ്കില്‍ ലക്ഷ്യം ടീമിനു മറികടക്കാനാകുമായിരുന്നു. ടീം തോറ്റത് 34 റണ്‍സിനാണ്, ഇത്രയും വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ അത് വലിയ മാര്‍ജിനല്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്.
കൊല്‍ക്കത്തയുടെ ബാറ്റ്സ്മാന്മാരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്, ഗില്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ അവസാന ഓവറുകളില്‍ റസ്സല്‍ താണ്ഡവം തന്നെയായിരുന്നു പുറത്തെടുത്തത്. കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരം ടീമിനു പരീക്ഷണ ഘട്ടമാണ് സൃഷ്ടിച്ചതെന്നും കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയതാണ് തന്റെ ടീമിന്റെ തോല്‍വിയ്ക്ക് കാരണമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.