ലഹരി മരുന്നുപയോഗം അലെക്സ് ഹെയില്‍സിനെ ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് പിന്‍വലിച്ചു

ലഹരി മരുന്നുപയോഗത്തെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ എല്ലാ സ്ക്വാഡുകളില്‍ നിന്നും അലെക്സ് ഹെയില്‍സിനെ നീക്കം ചെയ്തതായി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ അയര്‍ലണ്ട് ഏകദിനത്തിനുള്ള ടീമില്‍ നിന്നും വൈറ്റാലിറ്റഇ ടി20 മത്സരങ്ങളില്‍ നിന്നും മാത്രമല്ല പാക്കിസ്ഥാന്‍ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ലോകകപ്പിലെ പ്രാഥമിക സ്ക്വാഡില്‍ നിന്നും ഹെയില്‍സിനെ ഇംഗ്ലണ്ട് പിന്‍വലിയ്ക്കുകയായിരുന്നു.

ഇംഗ്ലണ്ട് ടീമില്‍ മികച്ച അന്തരീക്ഷമുണ്ടാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമാണ് ഇതെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് പ്രഖ്യാപിച്ചു. അലെക്സ് ഹെയില്‍സിന്റെ ഇംഗ്ലണ്ട് കരിയറിന്റെ അവസാനമല്ല ഇത് സൂചിപ്പിക്കുന്നതെന്നും താരത്തിനു വേണ്ട വിധത്തിലുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

ഇംഗ്ലണ്ട് ഹെയില്‍സിനു പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.