ശുഭ്മൻ ഗിൽ ഇന്ന് നടത്തിയ പ്രകടനം ഐ പി എല്ലിലെ പല റെക്കോർഡുകളും തകർത്തെന്നു പറയാം. ഇമ്മ് അഹമ്മദാബാദിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി 60 പന്തിൽ 129 റൺസ് നേടാൻ ശുഭ്മാൻ ഗില്ലിനായിരുന്നു. ഈ സീസണിലെ താരത്തിന്റെ മൂന്നാമത്തെ സെഞ്ച്വറി ആയിരുന്നു ഇത്.
തന്റെ ഇന്നിംഗ്‌സിനിടെ ഗിൽ നിരവധി റെക്കോർഡുകൾ ഇന്ന് തകർത്തു. ഗില്ലിന്റെ 129 റൺസ് എന്നത് ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ്. വീരേന്ദർ സെവാഗിന്റെ 122 റൺസ് ആണ് അദ്ദേഹം മറികടന്നത്. 2014 Q2-ൽ മുംബൈയിൽ നടന്ന സി എസ് കെക്ക് എതിരായ പോരാട്ടത്തിൽ ആയിരുന്നു സെവാഗ് ഈ സ്കോർ നേടിയത്.
ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണ് ഇന്ന് ഗിൽ നേടിയത്. കെഎൽ രാഹുലിന്റെ 132* മാത്രമാണ് ഗില്ലിന് മുന്നിലുള്ളത്. 10 സിക്‌സറുകളാണ് ശുഭ്‌മാൻ ഗിൽ നേടിയത്. പ്ലേ ഓഫ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന താരമായി ഗിൽ ഇതോടെ മാറു. വൃദ്ധിമാൻ സാഹ, ക്രിസ് ഗെയ്ൽ, വീരേന്ദർ സെവാഗ്, ഷെയ്ൻ വാട്‌സൺ എന്നിവർ നേടിയ 8 സിക്‌സറുകൾ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.