ഗാരി കിര്‍സ്റ്റന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ചും മെന്ററും

ഐപിഎല്‍ 2019ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കോച്ചായി ഗാരി കിര്‍സ്റ്റെന്‍. കഴിഞ്ഞ സീസണില്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്ന കിര്‍സ്റ്റനെ ഇത്തവണ മുഖ്യ കോച്ചായും മെന്ററായും നിയമിച്ചിരിക്കുകയാണ്. ഡാനിയേല്‍ വെട്ടോറിയില്‍ നിന്നാണ് ഈ ചുമതല കിര്‍സ്റ്റെന്‍ ഏറ്റെടുക്കുന്നത്. 2013 മുതല്‍ ടീമിന്റെ പരിശീലക സംഘത്തിലുള്ള താരം മുമ്പ് താരമായും ടീമിനൊപ്പമുണ്ടായിരുന്നു. നീണ്ട എട്ട് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വെട്ടോറി ആര്‍സിബി പാളയത്തില്‍ നിന്ന് പടിയിറങ്ങുന്നത്.

ടീം നായകന്‍ വിരാട് കോഹ്‍ലിയാണ് ബാറ്റിംഗ് പരിശീലകനായി നിയമിക്കപ്പെട്ട കിര്‍സ്റ്റനെ പുതിയ ദൗത്യം നല്‍കുന്നതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.