സാൻഡ്രോ ഇനി റയൽ സോസീഡാഡിൽ

എവർട്ടൻ ഫ്ലോപ്പ് സാൻഡ്രോ റമിറസ് ല ലീഗ ക്ലബ്ബായ റയൽ സോസീഡാഡിൽ ചേർന്നു. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരം സ്പെയിനിലേക്ക് മടങ്ങുന്നത്. 2017 ൽ എവർട്ടനിൽ എത്തിയ താരം സമ്പൂർണ്ണ പരാജയമായിരുന്നു.

എവർട്ടന് വേണ്ടി 15 മത്സരങ്ങൾ കളിച്ച താരത്തിന് കേവലം ഒരു ഗോൾ മാത്രമാണ് നേടാനായിരുന്നത്. ഇതോടെ കഴിഞ്ഞ ഡിസംബറിൽ താരത്തെ സെവിയ്യയിലേക്ക് ലോണിൽ അയച്ചിരുന്നു. മുൻ ബാഴ്സലോണ താരമായ സാൻഡ്രോ മലാഖക്ക് വേണ്ടി മികച്ച പ്രകടനമാണ് 2016/ 2017 കാലയളവിൽ നടത്തിയത്. ഇതോടെയാണ് താരത്തെ എവർട്ടൻ സ്വന്തമാക്കിയത്. എന്നാൽ ആ കളി ഇംഗ്ലണ്ടിൽ പുറത്തെടുക്കാൻ താരത്തിനായില്ല.

Previous articleമികച്ച കളിക്കാരനുള്ള അവാർഡ്‌ നൽകിയില്ല, യുവേഫക്കെതിരെ റൊണാൾഡോയുടെ ഏജന്റ്
Next articleഗാരി കിര്‍സ്റ്റന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ചും മെന്ററും