ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തുവാന്‍ തീരുമാനിച്ചുവെങ്കിലും ബിസിസിഐ ടൂര്‍ണ്ണമെന്റ് സെപ്റ്റംബറിലെ ചെറിയ ജാലകത്തില്‍ നടത്തുവാന്‍ ശ്രമിക്കുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ വിദേശ വേദിയാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്നാണ് അറിയുവാന്‍ കഴിയുന്നത്.
സെപ്റ്റംബറില്‍ ഇന്ത്യയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നതിനെക്കാളും യുഎഇ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ വേദികളാണ് ഇപ്പോള്‍ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. 31 മത്സരങ്ങളാണ് ഇനി ടൂര്‍ണ്ണമെന്റില്‍ അവശേഷിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂര്‍ സെപ്റ്റംബര്‍ 14ന് ആണ് അവസാനിക്കുന്നത്.
അതിന് ശേഷം ടി20 ലോകകപ്പും യുഎഇയിലേക്ക് മാറ്റുവാന്‍ ഐസിസി തീരുമാനിക്കുകയാണെങ്കില്‍ വിദേശ താരങ്ങള്‍ക്കും യുഎഇ വേദിയാകുന്നതില്‍ യാതൊരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടാകില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഒക്ടോബര്‍ 22ന് ആണ് ലോകകപ്പ് ആരംഭിയ്ക്കുവാനിരിക്കുന്നത്.
ഇന്ത്യയാണ് നിലവിലെ വേദിയെങ്കിലും യുഎഇയാണ് കരുതല്‍ വേദിയായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.