ധനചന്ദ്രക്ക് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ

Img 20210506 140159
Image Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണു വേണ്ടി ടീം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു താരത്തിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. ലെഫ്റ്റ് ബാക്കായ ധനചന്ദ്രെ മീതെ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ ഒപ്പുവെച്ചത്. രണ്ട് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. സ്വന്തമാക്കിയിരിക്കുന്നത്. ട്രാവുവിൽ നിന്ന് കഴിഞ്ഞ സീസണിൽ ആയിരുന്നു ധനചന്ദ്ര മീതെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്‌

27കാരനായ ധനചന്ദ്ര കഴിഞ്ഞ സീസണിൽ ആറു മത്സരങ്ങളിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നുള്ളൂ. ലെഫ്റ്റ് ബാക്കിൽ ജെസെലിനും നിഷു കുമാറിനും ബാക്ക് അപ്പായാണ് താരം ഇപ്പോൾ ടീമിൽ ഉള്ളത്‌. മുമ്പ് നെരോക എഫ് സിയിലും അതിനു മുമ്പ് ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിലും താരം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ധനചന്ദ്ര.

Advertisement