എലിമിനേറ്ററിൽ ലക്നൗവും ബാംഗ്ലൂരും, ടോസ് വൈകും

ഐപിഎലില്‍ ഇന്നത്തെ എലിമിനേറ്റര്‍ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലക്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന്റെ ടോസ് വൈകും. കൊല്‍ക്കത്തയിലെ മഴയാണ് ടോസ് വൈകുവാന്‍ കാരണം. ഇന്ന് വിജയിക്കുന്നവര്‍ക്ക് രാജസ്ഥാനുമായി രണ്ടാം ക്വാളിഫയര്‍ കളിക്കുവാന്‍ അവസരം ലഭിയ്ക്കുമ്പോള്‍ തോൽക്കുന്നവര്‍ക്ക് മടക്ക ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈ സീസണി ഇതിന് മുമ്പ് ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയ്ക്കായിരുന്നു വിജയം.