ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഡക്കുകൾ, ഇനി ദിനേശ് കാർത്തികിന്റെ പേരിൽ

Newsroom

Picsart 23 04 16 12 06 46 120
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ വീടും ഒരു ഡക്ക് കൂടെ സ്വന്തമാക്കിയതോടെ ദിനേശ് കാർത്തിക് ഐ പി എല്ലിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ലിസ്റ്റിന്റെ തലപ്പത്ത് എത്തി. ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം ഡക്കുകളുള്ള ബാറ്ററായാണ് കാർത്തിക് മാറിയത്. ഈ സീസണിൽ ഇതുവരെ നാലു ഇന്നിംഗ്സിൽ രണ്ടു തവണ കാർത്തിക് പൂജ്യത്തിന് പുറത്തായി. ഇതുവരെ, നാല് ഇന്നിംഗ്സുകളിൽ നിന്ന് 0, 9, 1*, 0 എന്നിങ്ങനെ ആയിരുന്നു കാർത്തിന്റെ സ്‌കോറുകൾ. കഴിഞ്ഞ സീസണികെ ഫോമിന് അടുത്ത് ഒന്നും കാർത്തികിന് ഇതുവരെ എത്താൻ ആയിട്ടില്ല.

കാർത്തിക് 23 04 16 12 07 00 342

തന്റെ ഐ‌പി‌എൽ കരിയറിലെ 15-ാം ഡക്ക് ആയിരുന്നു ഇന്നലെ കാർത്തിക് സ്വന്തം പേരിൽ കുറിച്ചത്. പട്ടികയിലെ ഒന്നാം സ്ഥാനത്ത് മൻദീപ് സിങ്ങിനൊപ്പം നിൽക്കുകയാണ് കാർത്തുക് ഇപ്പോൾ. രോഹിത് ശർമ്മയും സുനിൽ നരെയ്‌നും 14 ഡക്കുകളുമായി തൊട്ടു പിറകിൽ ഉണ്ട്.