ഐപിഎല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ മേളയാണെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. മറ്റു പ്രധാന ബോര്‍ഡുകള്‍ ഈ സമയത്ത് വേറെ അന്താരാഷ്ട്ര പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ പാടില്ലെന്നും താരം പറഞ്ഞു. ബംഗ്ലാദേശും ശ്രീലങ്കയും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും എല്ലാം അവരുടെ പരമ്പര കളിക്കുന്ന സമയമാണ് ഇത്.
https://twitter.com/KP24/status/1377961629187457024
എന്നാല്‍ ഐപിഎലില്‍ തങ്ങളുടെ താരങ്ങള്‍ കളിക്കാത്ത ബോര്‍ഡുകള്‍ ഈ സമയത്ത് തങ്ങളുടെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാതിരിക്കേണ്ട കാര്യം എന്താണെന്നതാണ് പ്രസക്തമായ ചോദ്യം. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്്, ഓസ്ട്രേലിയ, ന്യൂസിലാണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ ബോര്‍ഡുകള്‍ ഇപ്പോള്‍ ഐപിഎല്‍ സമയത്ത് വേറെ പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്.
എന്നാല്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഒരു താരവും ഐപിഎലില്‍ കളിക്കുന്നില്ല. ബംഗ്ലാദേശില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ക്ക് ബോര്‍ഡ് അനുമതി നല്‍കി ശ്രീലങ്കന്‍ പരമ്പരയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക ഐപിഎല്‍ കളിക്കുന്ന താരങ്ങളെ പാക്കിസ്ഥാന്‍ പരമ്പരയ്ക്കിടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചപ്പോള്‍ ന്യൂസിലാണ്ടും തങ്ങളുടെ ഐപിഎല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ബംഗ്ലാദേശിനെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചത്.