വെസ്റ്റിൻഡീസ് ആൾറൗണ്ടർ ഡൊമിനിക് ഡ്രേക്സിന് 1.10 കോടി മാത്രം

വെസ്റ്റിൻഡീസ് ആൾറൗണ്ടർ ഡൊമിനിക് ഡ്രേക്സിനെ 1.10 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു. ഗുജറാത്ത് ടൈറ്റൻസും ആർ സി ബിയും ആണ് താരത്തിനായി രംഗത്ത് വന്നത്. ആദ്യമായാണ് ഡ്രേക്സ് ഐ പി എല്ലിൽ എത്തുന്നത്. കരീബിയൻ ലീഗിൽ ഡ്രേക്സ് സെന്റ് കിറ്റ്സ് ആൻഡ് നെവിസിനായി തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ ഡ്രേക്സിന് ആയിരുന്നു. 24കാരനായ താരം വെസ്റ്റിൻഡീസിനായി കഴിഞ്ഞ വർഷം ടി20യിൽ അരങ്ങേറ്റം നടത്തിയിരുന്നു.

Comments are closed.