പുതുതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ചായി നിയമിക്കപ്പെട്ട ബ്രണ്ടന്‍ മക്കല്ലവുമായി പ്രവര്‍ത്തിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് അഭിപ്രായപ്പട്ട് കൊല്‍ക്കത്ത ടീം നായകന്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷം കോച്ച് ജാക്ക്വസ് കാലിസ് പടിയിറങ്ങിയപ്പോളാണ് മക്കല്ലത്തിന് കോച്ചായി നറുക്ക് വീണത്. മുമ്പ് കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ബ്രണ്ടന്‍ മക്കല്ലം.
ക്രിക്കറ്റിന്റെ മുഖം 2015 ലോകകപ്പില്‍ ന്യൂസിലാണ്ടിനെ ഫൈനലിലേക്ക് നയിച്ചതിലൂടെ മാറ്റിയത് ബ്രണ്ടന്‍ മക്കല്ലമാണെന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. ടീമിനെ ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ സഹായിക്കുന്നൊരു ക്രിക്കറ്റാണ് മക്കല്ലം എന്ന് ദിനേശ് പറഞ്ഞു. ഫെയര്‍ പ്ലേയിലൂടെ ക്രിക്കറ്റില്‍ എത്രമാത്രം മുന്നോട്ട് പോകാമെന്ന് മക്കല്ലം 2015 ലോകകപ്പില്‍ ലോകത്തിനെ കാണിച്ച് തന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു.
താന്‍ ഒരിക്കല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ മക്കല്ലത്തിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അന്ന് താന്‍ കൊല്‍ക്കത്തയുടെ മറ്റൊരു ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഡ്രസ്സിംഗ് റൂമില്‍ ചെന്നപ്പോള്‍ താന്‍ മക്കല്ലത്തിനെ കണ്ടിരുന്നുവെന്ന് കാര്‍ത്തിക് വ്യക്താക്കി. അന്ന് കാര്‍ത്തിക്കിന്റെ ഡ്രസ്സിംഗ് റൂം സന്ദര്‍ശനം വിവാദമായിരുന്നു.
ലോകകപ്പ് ജേതാവായ ഓയിന്‍ മോര്‍ഗനൊപ്പം കളിക്കുന്നതും താന്‍ ഉറ്റുനോക്കുന്ന കാര്യമാണെന്ന് ദിനേശ് വ്യക്തമാക്കി. ലോകകപ്പ് ജേതാവായ ക്യാപ്റ്റനാണ് ഓയിന്‍ മാര്‍ഗന്‍. ഈ വര്‍ഷത്തെ ഐപിഎല്‍ നടക്കണമെന്ന തന്റെ ആഗ്രഹം തന്നെ ഇവര്‍ രണ്ട് പേരെയും കാണാനാകുമെന്നതാണന്ന് നൈറ്റ് റൈഡേഴ്സ് നായകന്‍ അഭിപ്രായപ്പെട്ടു.