“ഇത്തവണ ധോണി ഐ.പി.എല്ലിന് ഒരുങ്ങിയത് വ്യത്യസ്തമായ രീതിയിൽ”

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഒരുങ്ങിയത് വ്യത്യസ്തമായ രീതിയിൽ ആയിരുന്നുവെന്ന് ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരമായ സുരേഷ് റെയ്ന. ഒരുപാട് വർഷമായി താൻ ധോണിയുടെ കൂടെ കളിക്കുന്നതാന്നെനും എന്നാൽ ഇത്തവണ ധോണി വളരെ വ്യത്യസ്തമായ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി നടത്തിയതെന്നും സുരേഷ് റെയ്ന പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് എത്രയും പെട്ടെന്ന് തുടങ്ങിയാൽ ധോണി ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി എങ്ങനെയാണ് ഒരുങ്ങിയതെന്ന് എല്ലാവർക്കും നേരിട്ട് കാണാമെന്ന് സുരേഷ് റെയ്ന പറഞ്ഞു. ഇന്ത്യൻ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ ധോണി നടത്തിയ പ്രകടനത്തിന് താൻ സാക്ഷി ആയിരുന്നെന്നും ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിനിടെ ധോണി 2 മുതൽ 4 മണിക്കൂർ വരെ പരിശീലനം നടത്തിയിരുന്നെന്നും റെയ്ന വെളിപ്പെടുത്തി.

2020ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവിന് കളമൊരുക്കുമെന്ന് കരുതിയെങ്കിലും കൊറോണ വൈറസ് പടർന്നതോടെ ഐ.പി.എൽ അനിശ്ചിതമായി നീട്ടിവെക്കുകയും ചെയ്തിരുന്നു.