“പ്രീമിയർ ലീഗ് കിരീടം നേടിയാൽ ആരാധകർക്ക് ഒപ്പം പരേഡ് നടത്തും”

- Advertisement -

ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയാൽ ആരാധകർക്ക് ഒപ്പം ആഘോഷം ഉണ്ടാകും എന്നും ആരും ഭയക്കേണ്ടതില്ല എന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. എന്ന് ആകും ആഘോഷം ഉണ്ടാവുക എന്ന് അറിയില്ല. പക്ഷെ ആരാധകർക്ക് ഒപ്പം പരേഡ് നടത്തിയിരിക്കും. എന്നാണോ ജനങ്ങൾക്ക് ഒരുമിച്ച് പുറത്തിറങ്ങാൻ കഴിയുന്നത് അന്ന് ലിവർപൂളിൽ പരേഡ് നടക്കും എന്ന് ക്ലോപ്പ് പറഞ്ഞു.

എപ്പോൾ നടക്കുന്നു എന്നത് പ്രധാനമല്ല എന്നും ഒരു ദിവസം മാത്രം തങ്ങൾക്ക് ലഭിച്ചാൽ മതിയെന്നും ക്ലോപ്പ് പറഞ്ഞു. ട്രോഫി പരേഡ് എന്തായാലും ഉണ്ടാകും എന്ന് ക്ലോപ്പ് ഉറപ്പു പറഞ്ഞു. ഇനി പ്രീമിയർലീഗിൽ രണ്ട് വിജയങ്ങൾ മാത്രമെ ലിവർപൂളിന് കിരീടം നേടാൻ വേണ്ടു. ലിവർപൂളിന്റെ ആദ്യ പ്രീമിയർലീഗ് കിരീടമാകും ഇത്.

Advertisement