ധോണി ക്യാപ്റ്റൻ ആയതു കൊണ്ട് മാത്രമാണ് കളി തുടരുന്നത് എന്ന് വിരേന്ദർ സെവാഗ്. “നിങ്ങൾ ഫിറ്റാണെങ്കിൽ 40കളിൽ ക്രിക്കറ്റ് കളിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എംഎസ് ധോണി ഈ വർഷം അധികം ബാറ്റ് ചെയ്തിട്ടില്ല. കാൽമുട്ടിനേറ്റ പരുക്ക് വഷളാക്കുന്നില്ല. പലപ്പോഴും അവസാന രണ്ട് ഓവറുകളിൽ അദ്ദേഹം വരും. ഞാൻ കണക്കാക്കിയാൽ അവൻ നേരിട്ട മൊത്തം പന്തുകൾ, ഈ സീസണിൽ 40-50 ഡെലിവറികൾ മാത്രമാണ്.” സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.
“എംഎസ് ധോണിക്ക് ഇംപാക്ട് പ്ലെയർ റൂൾ ബാധകമല്ല. കാരണം അവൻ ക്യാപ്റ്റൻസിക്ക് വേണ്ടി മാത്രമാണ് കളിക്കുന്നത്. ക്യാപ്റ്റൻസിക്ക് വേണ്ടി അദ്ദേഹം ഗ്രൗണ്ടിൽ തുടരണം. ഫീൽഡ് ചെയ്യാത്ത, ബാറ്റ് ചെയ്യാത്ത, ഒരാൾക്കാണ് ഇംപാക്റ്റ് പ്ലെയർ നിയമം. ധോണിക്ക് 20 ഓവർ ഫീൽഡ് ചെയ്യണം, ക്യാപ്റ്റനല്ലെങ്കിൽ, അവൻ ഇംപാക്ട് പ്ലെയറായി പോലും കളിക്കില്ല,” സെവാഗ് പറഞ്ഞു.
“ഫീൽഡ് ചെയ്യാൻ ആകാതെ വരുമ്പോൾ, നിങ്ങൾക്ക് അദ്ദേഹത്തെ ഉപദേശകനോ പരിശീലകനോ അല്ലെങ്കിൽ ക്രിക്കറ്റ് ഡയറക്ടറോ ആയി കാണാം” അദ്ദേഹം കൂട്ടിച്ചേർത്തു.