“ഫാഫും മാക്സ്‌വെലും തുടർന്നിരുന്നെങ്കിൽ ആർ സി ബി 18 ഓവറിലേക്ക് ജയിച്ചേനെ” – ധോണി

Newsroom

Picsart 23 04 18 00 22 01 895
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ആർ സി ബിയെ പരാജയപ്പെടുത്തിയ സി എസ് കെ ക്യാപ്റ്റൻ ധോണി മത്സരത്തിൽ നിർണായകമായത് മാക്സ്‌വെൽ ഫാഫ് കൂട്ടുകെട്ട് തകർത്തതാണ് എന്ന് അവകാശപ്പെട്ടു. ചെന്നൈ ഉയർത്തിയ 227 എന്ന ലക്ഷ്യം പിന്തുടർന്ന ആർ സി ബിക്ക് 218 റൺസ് വരെ എടുക്കാൻ ആയിരുന്നു. 36 പന്തിൽ നിന്ന് 76 റൺസ് അടിച്ച മാക്സ്‌വെലും 33 പന്തിൽ 62 റൺസ് അടിച്ച ഡുപ്ലസിസും ഒരു ഘട്ടത്തിൽ ബാംഗ്ലൂരിനെ ജയിപ്പിക്കും എന്ന് തോന്നിപ്പിച്ചിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് പിരിയുമ്പോൾ ആർ സി ബിക്ക് 12 ഓവറിൽ 141 റൺസ് ഉണ്ടായിരുന്നു.

ആർ സി ബി 23 04 18 00 22 15 395

നിങ്ങൾ 220 പോകെ ഉയർന്ന സ്കോർ നേടുമ്പോൾ എല്ലാം എതിരാളികളും കൂറ്റനടികൾ അടിച്ചുകൊണ്ടേയിരിക്കണം. ഫാഫും മാക്‌സിയും തുടർന്നിരുന്നെങ്കിൽ 18-ാം ഓവറിൽ ബെംഗളൂരു ജയിക്കുമായിരുന്നു. ധോണി മത്സര ശേഷം പറഞ്ഞു. യുവതാരങ്ങൾക്ക് ഇത്തരം മത്സരങ്ങളിൽ ഡെത്ത് ഓവർ എറിയുക എളുപ്പമല്ല. എങ്കിലും അവർ കഠിനാധ്വാനം ചെയ്യുന്നു എന്ന് ധോണി പറഞ്ഞു. ബ്രാവോയുടെ കീഴിൽ ബൗളർമാർ ആത്മവിശ്വാസം നേടുന്നുണ്ട് എന്നുൻ ഇത് യുവതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നു എന്നും ധോണി പറഞ്ഞു.