ഫൈനലിൽ എത്തിയ സി എസ് കെയെയും ക്യാപ്റ്റൻ ധോണിയെയും അഭിനന്ദിച്ച് രവി ശാസ്ത്രി. CSK ഈ നേട്ടത്തിന്റെ ഒരോ അണുവിലും ആവേശഭരിതരായിരിക്കും. കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തായിരുന്നു ഇവർ. ഗുജറാത്ത് ടൈറ്റൻസിനോട് മുമ്പ് കളിച്ച മൂന്ന് തവണയും അവർ തോറ്റിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം അവർക്ക് സ്പെഷ്യൽ ആയിരിക്കും. രവിശാസ്ത്രി പറഞ്ഞു.
ബാറ്റ് ചെയ്യുമ്പോൾ എന്താണ് വേണ്ടതെന്ന് അവർക്കറിയാമായിരുന്നു. 160-ന് മുകളിലുള്ളതെല്ലാം അവർക്ക് ബോണസായിരുന്നു, 170+ അവർക്ക് കളിയിൽ മുൻതൂക്കം നൽകി. മത്സരശേഷം സ്റ്റാർ സ്‌പോർട്‌സിൽ ശാസ്ത്രി പറഞ്ഞു.
സിഎസ്‌കെ ക്യാപ്റ്റൻ എംഎസ് ധോണിയെ അഭിനന്ദിച്ച മുൻ ഇന്ത്യൻ താരം, ഫീൽഡ് നിയന്ത്രിക്കുന്നതിൽ ധോണി മാസ്റ്റർ ആണെന്നു പറഞ്ഞു.
“സ്പിന്നർ വന്നാലുടൻ കളി തുടങ്ങുമെന്ന് നിങ്ങൾക്കറിയാമായിരുന്നു. ഫീൽഡ് നിയന്ത്രിക്കുന്നതും ഫീൽഡ് പ്ലെയ്‌സ്‌മെന്റുകൾ ശരിയാക്കുന്നതും ബൗളിംഗ് മാറ്റങ്ങൾ വരുത്തുന്നതും എല്ലാം ശ്രദ്ധേയമാണ്, എംഎസ് ധോണി ഇതിൽ എല്ലാം ഒരു മാസ്റ്ററാണ്,” ശാസ്ത്രി പറഞ്ഞു.