“ഏഴാം നമ്പർ അണിയുന്നത് ഭാഗ്യ നമ്പർ ആയത് കൊണ്ടല്ല” – ധോണി

എം എസ്‌ ധോണിക്കും, ധോണിയുടെ ഏഴാം നമ്പർ ജേഴ്സിക്കും ആരാധകരേറയാണ്. ഇന്ന് നടന്ന ഒരു ഓൺലൈൻ ഫാൻ മീറ്റിനിടെയാണ് ജേഴ്സി നമ്പറിന് പിറകിലെ രഹസ്യം ധോണി വെളിപ്പെടുത്തിയത്.

7 എന്നത് തന്റെ ഭാഗ്യ നമ്പർ അല്ലെന്നും, തന്റെ ജനന തിയ്യതിയായ ജൂലെ 7, ഏഴാം മാസത്തിലെ ഏഴാം ദിവസമായത് കൊണ്ട് 7 എന്ന അക്കം തനിക്ക് പ്രിയപ്പെട്ടതായന്നും, അതിനാൽ തന്നെ ഏഴിനെ കൂടെ നിർത്തിയെന്നും ധോണി വ്യക്തമാക്കി.