ധോണി നാളെ മുംബൈയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിലെ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ നാളെ മുംബൈയിൽ എത്തും. മുംബൈയിൽ വെച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ അഞ്ചു മത്സരങ്ങൾ നടക്കുന്നത്‌. ക്യാപ്റ്റൻ ധോണിയും ചില യുവതാരങ്ങളും അവസാന രണ്ട് ആഴ്ചയായി ചെന്നൈയിൽ ആയിരുന്നു പരിശീലനം നടത്തിക്കൊണ്ടിരുന്നത്. ഇവരൊക്കെ നാളെ പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തും. ചെന്നൈയിൽ ബയോബാബിളിൽ ആയിരുന്നതിനാൽ ഇവരാരും മുംബൈയിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. ചെന്നൈയുടെ താരങ്ങളായ സുരേഷ് റെയ്‌ന, പൂജാര എന്നിവർ നേരത്തെ മുംബൈയിൽ എത്തിയിരുന്നു. ചെന്നൈയുടെ തന്ത്രങ്ങൽ മെനയുന്ന സ്റ്റീഫൻ ഫ്ലാമിംഗും മുംബൈയിൽ ആണ് എത്തുന്നത്. ഇനി രണ്ട് ആഴ്ച കൂടെയെ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ഉള്ളൂ. കഴിഞ്ഞ സീസണിലെ നിരാശ മാറ്റാൻ ഉറച്ച് ശക്തമായ രീതിയിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇത്തവണ ഒരുങ്ങുന്നത്.