ധോണിയും ചെന്നൈയും ഐ പി എൽ ജയിക്കണം എന്നാണ് ആഗ്രഹം എന്ന് ഗവാസ്കർ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ധോണി ജയിക്കണം എന്നാണ് ആഗ്രഹം എന്ന് സുനിൽ ഗവാസ്കർ. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസും സി എസ് കെയും ഏറ്റുമുട്ടാൻ ഒരുങ്ങുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഗവാസ്കർ. 2023 ലെ ഏറ്റവും മികച്ച ടീം ഗുജറാത്ത് ടൈറ്റൻസാണെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ വിശ്വസിക്കുന്നു എങ്കിലും എം‌എസ് ധോണിക്ക് വേണ്ടി ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടണമെന്ന് തന്റെ ഹൃദയം ആഗ്രഹിക്കുന്നു എന്നും ഗവാസ്കർ പറഞ്ഞു.

ധോണി

“മുംബൈ ഇന്ത്യൻസ് കഴിഞ്ഞാൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ആണ് എന്റെ രണ്ടാമത്തെ പ്രിയപ്പെട്ട ടീം. സി‌എസ്‌കെ വിജയിക്കണമെന്ന് എന്റെ ഹൃദയം ആഗ്രഹിക്കുന്നു, അതിനു കാരണം എം‌എസ് ധോണി ആണ്” ഗവാസ്കർ പറഞ്ഞു. ഒരിക്കൽ കൂടി ധോണിക്ക് കിരീടം ജയിക്കാൻ കഴിയുമെന്നത് അതിശയകരമാണ്. ശാന്തമായ അദ്ദേഹത്തിന്റെ സമീപനങ്ങൾ വിജയിക്കുന്നത്ഒരിക്കൽ കൂടി തെളിയിക്കുന്നു- ഗവാസ്കർ തുടർന്നു ‌ മികച്ച ടീമാണ് ഗുജറാത്ത് ടൈറ്റൻസ് എന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.