തല ചെന്നൈയിൽ എത്തി, സൂപ്പർ കിംഗ്സ് ഐ പി എൽ ഒരുക്കത്തിൽ

Newsroom

Picsart 23 03 03 00 32 41 529
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന 2023 സീസണ് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ)
ടീമിനൊപ്പം ഔദ്യോഗികമായി ചേർന്നു. സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ വാർത്ത സ്ഥിരീകരിച്ചു, “തല ദർശനം, ഒടുവിൽ!” എന്ന് അവർ ധോണി ക്യാമ്പിൽ എത്തിയതിനെ കുറിച്ച് ട്വീറ്റ് ചെയ്തു.

ഇത് ധോണിയുടെ പതിനാറാം ഐ‌പി‌എൽ സീസണാകും. ഈ സീസണോടെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്നാണ് അഭ്യൂഹങ്ങൾ. ചെറിയ ഇടവേളക്ക് ശേഷം സി എസ് കെ ഹോം ഗ്രൗണ്ടിലേക്ക് മടങ്ങുന്നു ർന്നത് കൊണ്ട് തന്നെ ഈ സീസണിൽ അവർ ഫോമിലേക്ക് തിരികെയെത്തും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. മാർച്ച് 31ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇറങ്ങി കൊണ്ട് സിഎസ്കെയുടെ ഐപിഎൽ 2023 കാമ്പെയ്‌ൻ ആരംഭിക്കും.