രാജസ്ഥാൻ റോയൽസിനെ കെ കെ ആറിന് എതിരെ വിജയിപ്പിച്ച ജോസ് ബട്ലർ താൻ വിരാട് കോഹ്ലിയും ധോണിയും മുമ്പ് ചെയ്തിട്ടുള്ള കാര്യമാണ് ചെയ്യാൻ ശ്രമിച്ചത് എന്ന് പറഞ്ഞു. ഐപിഎല്ലിൽ ഉടനീളം നിരവധി തവണ അവിശ്വസനീയമായ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ധോണിയെയും കോഹ്‌ലിയെയും പോലെയുള്ള കളിക്കാർ, അവർ ഇപ്പോഴും കളിയുടെ അവസാനം വരെ നിൽക്കും. അവസാനം വരെ നിന്നാൽ വിജയിപ്പിക്കാൻ ആകും എന്ന് അവർ വിശ്വസിക്കുന്നു. അവരുടെ രീതി അതാണ്, ഞാനും അതാണ് ചെയ്യാൻ ശ്രമിച്ചത്. ബട്ലർ പറഞ്ഞു.
“വിശ്വസിക്കുന്നത് തുടരുക, അതായിരുന്നു ഈ കളിയിൽ നിർണായകമായത്. താളത്തിനായി ഞാൻ അൽപ്പം പാടുപെടുകയായിരുന്നു ഈ മത്സരത്തിൽ. ചില സമയങ്ങളിൽ നിങ്ങൾക്ക് നിരാശ തോന്നുന്നു അല്ലെങ്കിൽ നിങ്ങൾ സ്വയം ചോദ്യം ചെയ്യുന്നു. എങ്കിലും കുഴപ്പമില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ശാന്തമായി നിന്നപ്പീൾ താളം തിരികെ ലഭിക്കും.” ബട്ലർ പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ സെഞ്ച്വറിയുമായി രാജസ്ഥാൻ റോയൽസിനെ വിജയത്തിൽ എത്തിക്കാൻ ബട്ലറിനായിരുന്നു. 60 പന്തിൽ 107 റൺസ് എടുത്ത് ബട്ലർ പുറത്താകാതെ നിൽക്കുക ആയിരുന്നു.